Sorry, you need to enable JavaScript to visit this website.

മോഡിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂദൽഹി-  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കർമാർ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടു.

വ്യാഴം പുലർച്ചെയാണ് മോഡിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. ക്രിപ്റ്റോ കറൻസിയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ആവശ്യപ്പെട്ടത്. പിന്നീട് പുനഃസ്ഥാപിച്ച അക്കൗണ്ടില്‍നിന്ന് ട്വീറ്റുകൾ നീക്കം  ചെയ്തു.

പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പെട്ടുവെന്നും സുരക്ഷിതമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും ട്വിറ്റർ അറിയിച്ചു.

Latest News