Sorry, you need to enable JavaScript to visit this website.

വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് നാളെ

മക്ക - വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ നാളെ നടക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ കഴുകൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ മുൻകരുതൽ നടപടികൾ പാലിച്ചാണ് ഈ വർഷം കഴുകൽ ചടങ്ങുകൾ നടത്തുക. പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് വിശുദ്ധ കഅ്ബാലയത്തിന്റെ ഉൾവശം കഴുകുക. കൊറോണ വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിനിടെയും ഈ വർഷം വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങുകൾ നടത്താൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.

Latest News