Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊലക്കേസ് പ്രതിക്ക് മാപ്പ് ലഭിച്ചു

അബഹ -കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മാപ്പ് നൽകി. അസീർ ഗവർണറേറ്റ് ആസ്ഥാനത്ത് ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ സാന്നിധ്യത്തിലാണ് സൗദി പൗരൻ സവാബ് അൽഅക്‌ലബി തന്റെ മകന്റെ ഘാതകന് നിരുപാധികം മാപ്പ് നൽകുന്നതായി പ്രഖ്യാപിച്ചത്. ഒരു വർഷത്തിലധികം മുമ്പ് ബീശയിലാണ് കേസിനാസ്പദമായ സംഭവം. കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അസീർ ഗവർണർ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ മാനിച്ചാണ് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പ്രതിക്ക് നിരുപാധികം മാപ്പ് നൽകിയത്. 


 

Latest News