റിയാദ്- യുഎയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങള്‍ക്കും സൗദിയുടെ ആകാശ പാത തുറന്നു നല്‍കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇ സിവില്‍ വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏത് രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ക്കും ഇനി മുതല്‍ സൗദിയുടെ മുകളിലൂടെ പറക്കാം.
യുഎഇയിലേക്ക് വരുന്നും പോകുന്നതുമായ മുഴുവന്‍ വിമാനങ്ങള്‍ക്കും സൗദിയുടെ ആകാശ പാത തുറന്നു നല്‍കിയിട്ടുണ്ടെങ്കിലും ഫലസ്തീന് പ്രശ്നത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് അറിയിച്ചു. ഇസ്രാഈലുമായി കഴിഞ്ഞ ദിവസം യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ച പശ്ചാത്തലത്തിലാണീ പ്രസ്താവനയും വ്യോമപാത തുറക്കലും.
അതേസമയം 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ സൗദി എയര്‍ലൈന്‍സ് അതിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






