അമേരിക്കയിലെ സെക്‌സ് താരം പീഡിപ്പിച്ചത് 17 സ്ത്രീകളെ

ലോസ് ആഞ്ചലസ്- അമേരിക്കയില്‍ ലൈംഗിക പീഡന കേസ് നേരിടുന്ന പോണ്‍ താരം റോണ്‍ ജെറമിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍.

12 സ്ത്രീകളേയും ഒരു കൗമാരക്കാരിയേയും ബലാത്സം ചെയ്തുവെന്ന കുറ്റങ്ങള്‍ പുതുതായി റോണിനെതിരെ ചുമത്തിയതായി കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസ് അറ്റോര്‍ണിയുടെ ഓഫീസ് അറിയിച്ചു.

2014 ല്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും 67 കാരനായ പോണ്‍ താരത്തിനെതിരെ രണ്ട് മാസം മുമ്പ് കേസെടുത്തിരുന്നു. പുതിയ ആരോപണങ്ങളോടെ ഇയാള്‍ പീഡിപ്പിച്ച സ്ത്രീകളുടെ എണ്ണം 17 ആയി. 15 മതല്‍ 54 വരെ പ്രായമുള്ളവരെയാണ് 16 വര്‍ഷത്തിനിടെ ഇയാള്‍ പീഡിപ്പിച്ചതെന്ന് ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

 

Latest News