Sorry, you need to enable JavaScript to visit this website.

സഹൃദയരുടെ സോമാലിലാൻഡ്  

പൈതൃക സംരക്ഷണം
സോമാലിയൻ സംഗീതാസ്വാദനം
അധ്വാനിച്ചു ജീവിക്കാനുറച്ചവന് പ്രായം ബാധകമല്ല.... മരംകൊണ്ട് ഉണ്ടാക്കിയ ഇടിക്കല്ല് വിൽപന നടത്തുന്ന വൃദ്ധൻ. 
വേലിക്കെട്ടുകളില്ലാത്ത സൗഹൃദം... ലേഖകൻ നാട്ടുകാരോടൊപ്പം
വേലിക്കെട്ടുകളില്ലാത്ത സൗഹൃദം... ലേഖകൻ നാട്ടുകാരോടൊപ്പം
ഉപഭോക്താവിനോട് നയത്തിൽ പെരുമാറുന്ന സഹോദരി ഹസീന അഹമ്മദ്
സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾ

കനേഡിയൻ നോവലിസ്റ്റ് മാർഗരറ്റ് ലോറൻസ് സോമാലിയൻ ജനതയുടെ വികാരതീവ്രമായ സ്‌നേഹവും കവിതകളിലെ ആലാപനവും കാരണം സോമാലിയ കവികളുടെ പറുദീസയാണെന്ന് പറയുന്നു.
സോമാലിയൻ ഉപദ്വീപിനെ വിവരിക്കാൻ 'കവികളുടെ രാഷ്ട്രം'എന്ന വാക്ക് ആദ്യം ഉപയോഗിച്ച കനേഡിയൻ നോവലിസ്റ്റും പണ്ഡിതനുമായ മാർഗരറ്റ് ലോറൻസിന്റെ അഭിപ്രായത്തിൽ, ഈഡഗല്ല വംശത്തെ കവിതാരചനയിലെ അംഗീകൃത വിദഗ്ധരായിട്ടാണ് കാണുന്നത്. 
ഗോത്രവർഗ്ഗക്കാർക്കിടയിൽ, കവിതാരചനയിൽ അംഗീകൃത വിദഗ്ധരാണ് ഈഡഗല്ല. ഈഡഗല്ലയിലെ ഒരു കവി മറ്റൊരു ഗോത്രത്തിലെ നല്ല കവിയേക്കാൾ മികച്ചവനായിരിക്കില്ല. പക്ഷേ ഈഡഗല്ലയിൽ മറ്റേതൊരു ഗോത്രത്തേക്കാളും കൂടുതൽ കവികളുണ്ടെന്ന് തോന്നുന്നു. 'നിങ്ങൾക്ക് ഇവിടെ നൂറ് ഈഡഗല്ല പുരുഷന്മാരുണ്ടെങ്കിൽ, അവരിൽ ആർക്കാണ് സ്വന്തം ഗബേ പാടാൻ കഴിയുകയെന്ന് ചോദിച്ചാൽ തൊണ്ണൂറ്റഞ്ചുപേർക്ക് പാടാൻ കഴിയുമെന്നും മറ്റുള്ളവർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് മറുപടി. 
നാടോടിക്കഥകളെ കേന്ദ്രീകരിച്ച് സമ്പന്നമായ സംഗീത പൈതൃകം സോമാലിയക്കാർക്കുണ്ട്. മിക്ക സോമാലിയൻ ഗാനങ്ങളും പെന്ററ്റോണിക് ആണ്; അതായത്, പ്രധാന സ്‌കെയിൽ പോലുള്ള ഹെപ്റ്ററ്റോണിക് ഏഴ് സ്‌കെയിലിന് വിപരീതമായി അവർ ഒക്‌റ്റേവിന് അഞ്ച് പിച്ചുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.


സോമാലിയൻ ജനതയുടെ സംസ്‌കാരമാണ് ഇവിടത്തെ കല. മൺപാത്രങ്ങൾ, സംഗീതം, വാസ്തുവിദ്യ, മരം കൊത്തുപണി, മറ്റ് വിഭാഗങ്ങൾ എന്നിവയിലെ കലാപരമായ പാരമ്പര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൊത്തുപണിയിൽ വിദഗ്ധനായ ഹുസ്സൈൻ അഹമ്മദ് എന്ന വ്യക്തിയുടെ കൊത്തുപണികൾ നേരിട്ട് കാണാൻ ഇടയായി. ചെറുപ്പം മുതലേ മരംകൊത്ത് പണിയിൽ വ്യാപൃതനായ അദ്ദേഹത്തിന് എൺപതോളം വയസ്സായിട്ടുണ്ട്. സോമാലിയൻ കലയോടുള്ള ബഹുമാനത്തോടെ തന്റെ ജീവിതവും മുന്നോട്ട് കൊണ്ട് പോകുന്നത് കൊത്ത് പണിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് എന്ന് പറയുമ്പോൾ ആ മുഖത്തെ പ്രസന്നത ഒന്ന് കാണേണ്ടത് തന്നെയാണ്. സോമാലിയൻ കലയെ ഒരു ജനത അത്രമേൽ സ്‌നേഹിക്കുന്നത് നല്ലൊരു സവിശേഷതയാണ്. 
1991 ൽ സ്വതന്ത്രമായി രൂപപ്പെട്ട രാജ്യമാണ് സോമാലിലാൻഡ്. ഹെർജയ്‌സ തലസ്ഥാനവും ഔദ്യോഗിക ഭാഷ സോമാലിയും തുടർഭാഷകളായി ഇംഗ്ലീഷ്, അറബി എന്നിവയും ഉപയോഗിക്കുന്നു. നിലവിൽ പ്രസിഡന്റ് ഭരണവും ഇസ്ലാമിക നിയമ വ്യവസ്ഥയുമാണ്. 45,00,000 ജനസംഖ്യയുമുണ്ട്.


കറൻസി സോമാലിലാന്റ് ഷില്ലിംഗ്. കൂടുതലായും വിനിമയം നടത്തുന്നത് അമേരിക്കൻ ഡോളറിലും, പേടിഎം വഴിയുമാണ്. ഇന്റർനെറ്റ് സൗകര്യം പോലും ആവശ്യമില്ലാതെ ക്രയ വിക്രയങ്ങൾ സാധാരണ ഉപയോഗിക്കുന്ന ചെറിയ മൊബൈൽ വഴി സാധ്യമാകുന്നു. ഡോളറിലും സോമാലി ഷില്ലിങിലും യഥേഷ്ടം വിനിമയം നടത്താൻ കഴിയും. അതിനു ഒരു പൈസപോലും കമ്മീഷൻ പറ്റുന്നില്ല എന്നതും ശ്രദ്ധേയമാണ്. 
സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് എത്യോപ്യയും, ജിബൂട്ടി പടിഞ്ഞാറും,ഏതൻ കടലിടുക്ക് വടക്ക് ഭാഗത്തായും, പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു. പ്രൈമറി വിദ്യാഭ്യാസം സർക്കാർ സൗജന്യമായി നൽകി വരുന്നു. ലോകത്തുള്ള എല്ലാവരെയും രാഷ്ട്രപുനർനിർമ്മാണത്തിനും കച്ചവടത്തിന് മുതൽമുടക്കാനും സർക്കാർ ക്ഷണിക്കുന്നു. പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. ആട്, ഒട്ടകം എന്നിവയുടെ കയറ്റുമതിയാണ് വരുമാന മാർഗ്ഗം. വിശാലമായ തെരുവുകൾ, നടപ്പാതകൾ, ഭംഗിയുള്ള വിളക്ക് കാലുകൾ ,തണൽ മരങ്ങൾ
, പൂന്തോട്ടങ്ങൾ, ഇതൊക്കെ നിർമ്മാണ ഘട്ടത്തിലാണ്.
ഹെർജയ്‌സ, ബർബറ, ബോർമ, വൊചാലെ, ബുറോ, ഗിബീലി, ലാസ് സനൂപ് എന്നിവയാണ് പ്രധാന പട്ടണങ്ങൾ. ഹെർജയ്‌സയിൽ വിമാനത്താവളവും ബർബറയിൽ കപ്പൽ ചരക്ക് നീക്കങ്ങളും നടക്കുന്നു.


സമശീതോഷ്ണമാണ് കാലാവസ്ഥ. 
1988ൽ സിയാദ് ബാരെസർക്കാർ ഹർഗീസ ആസ്ഥാനമായുള്ള സോമാലി നാഷണൽ മൂവ്‌മെന്റിനും (എസ്എൻഎം) മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കുമെതിരെ ശക്തമായ ആക്രമണം ആരംഭിച്ചു. സോമാലിയൻ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളിലൊന്നാണിത്. സംഘർഷം രാജ്യത്തിന്റെ സാമ്പത്തിക, സൈനിക അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചു. 1991 ന്റെ തുടക്കത്തിൽ ബാരെയുടെ ഗവൺമെന്റിന്റെ തകർച്ചയെത്തുടർന്ന്, എസ്എൻഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക അധികാരികൾ ഏകപക്ഷീയമായി അതേ വർഷം മെയ് 18 ന് സോമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സോമാലിയലാൻഡിന്റെ അതിർത്തികൾ പുനഃസ്ഥാപിക്കുകയും ചെയ്തതിനെതുടർന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാണ് ഇപ്പോൾ ഈ പ്രദേശം ഭരിക്കുന്നത്. 


മുസ്‌ലിം ലോകവുമായുള്ള സോമാലിയയുടെ സാമീപ്യവും അടുത്ത ബന്ധവും കാരണം, നിരവധി സോമാലിയൻ പുരുഷന്മാർ വെളുത്ത വസ്ത്രമായ താവ് (സോമാലിയയിലെ ഖാമികൾ) ധരിക്കുന്നു. ചിലർ പാന്റ്‌സും ഷർട്ടും കോട്ടും ധരിക്കുന്നു. മറ്റു ചിലർ പാന്റ്‌സും ടീഷർട്ടും ധരിക്കുന്നു.
പുരുഷന്മാർ സാധരണയായി മക്കാവിസ് (മാവീസ്) ധരിക്കുന്നു. ഇത് അരയ്ക്ക് ചുറ്റും ധരിക്കുന്ന സരോംഗ് പോലുള്ള വസ്ത്രവും ശരീരത്തിന്റെ മുകൾ ഭാഗത്ത് പൊതിഞ്ഞ വലിയ തുണിയും ആണ്. തലയിൽ, അവർ പലപ്പോഴും വർണ്ണാഭമായ തലപ്പാവ് വെക്കുകയോ അല്ലെങ്കിൽ എംബ്രോയിഡറി ചെയ്ത കൂഫിയാഡ് ധരിക്കുകയോ ചെയ്യുന്നു.
പരമ്പരാഗതമായി പുരുഷന്മാർക്കുള്ള സോമാലിയ വസ്ത്രധാരണം രണ്ട് ഷീറ്റുകൾ (പലപ്പോഴും പ്ലെയിൻ വൈറ്റ്) ഉൾക്കൊള്ളുന്നു. ഒന്ന് തോളിന് മുകളിലായി പൊതിഞ്ഞതും മറ്റൊന്ന് അരയിൽ കെട്ടിയിരിക്കുന്നതുമാണ്. ഷീറ്റിൽ ചിലപ്പോൾ എംബ്രോയിഡറി, പാറ്റേണുകൾ അല്ലെങ്കിൽ ലെയ്‌സ്ഡ് ബോർഡറുകൾ ഉണ്ട്. 
സ്ത്രീകളും ചെറിയ പെൺ കുട്ടികൾ വരെയും മുഖവും മുൻകൈയുമല്ലാത്ത എല്ലാ ശരീര ഭാഗങ്ങളും മറച്ചുകൊണ്ടുള്ള വസ്ത്രധാരണ രീതിയാണ് അവലംബിക്കുന്നത്. പരമ്പരാഗത ഡിറാക്കിലും ഷാഷിലുമാണ് സോമാലിയൻ സ്ത്രീകൾ പതിവായി ഉപയോഗിക്കുന്നത്. 


വിവാഹിതരായ സ്ത്രീകൾ സ്‌കാർഫുകൾ, ഷാഷ് എന്ന് വിളിക്കുന്ന ഒരുതരം തട്ടം ഉപയോഗിക്കുന്നു. സോമാലിയൻ സ്ത്രീകൾ വീടിനു വെളിയിലായിരിക്കുമ്പോഴോ മാർക്കറ്റുകളിലോ ഹിജാബ് ഉപയോഗിക്കുന്നു. സോമാലിയൻ സ്ത്രീകൾക്ക് ആഭരണങ്ങൾ, പ്രത്യേകിച്ച് വളകൾ ധരിക്കുന്ന പാരമ്പര്യമുണ്ട്. പല സോമാലിയൻ സ്ത്രീകളും മാലയായ സിർസി പതിവായി ധരിക്കാറുണ്ട്.
ഈദ്, റമദാൻ, മറ്റ് ആഘോഷ ങ്ങളിൽ സോമാലിയൻ സ്ത്രീകൾ കൈ കാലുകളിലും കഴുത്തിലും മൈലാഞ്ചി ഉപയോഗിക്കുന്നു. മിക്കപ്പോഴും പുഷ്പ രൂപങ്ങളും ത്രികോണാകൃതികളും ഈത്തപ്പനയുടെ ആകൃതിയും കൊണ്ട് അലങ്കരിച്ചിരിക്കും. വിരൽത്തുമ്പുകൾ ചായത്തിൽ മുക്കിയിരിക്കും. വിവാഹ ചടങ്ങ് നടക്കുന്നതിന് മുമ്പ് സാധാരണയായി മൈലാഞ്ചി പാർട്ടികളും നടത്താറുണ്ട്.
സോമാലിയൻ പാചകരീതി ഓരോ പ്രദേശത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു, വ്യത്യസ്ത സോമാലിയൻ പാചക പാരമ്പര്യങ്ങളുടെ സംയോജനമാണ്. ശ്രദ്ധേയമായ ചില സോമാലിയൻ വിഭവങ്ങളിൽ സബയാദ് / കിമിസ്, ലഹു കാൻജീറോ, സാൽവോ, സാംബൂസ, ബാരിസ് ഇസ്‌കുകാരിസ്, മുക്മദ് / ഒഡ്കാക് (ബീഫ് ജെർക്കി) എന്നിവ ഉൾപ്പെടുന്നു.
 

Latest News