കല്‍പറ്റ-ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ആദിവാസി സ്ത്രീയെ കടുവ കൊന്നു.നീലഗിരി മുതുമല കടുവാസങ്കേതത്തിലെ ശിങ്കാര റേഞ്ചില്‍ മസിനഗുഡി ബ്ലോക്കിലെ കല്ലള്ളയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
കല്ലള്ള കുറുമ്പര്‍പാടി ആദിവാസി ഊരിലെ മാധന്റെ ഭാര്യ ഗൗരിയാണ്(50)മരിച്ചത്. ഭര്‍ത്താവ് മാതന്‍, കുറുമ്പര്‍പാടി ഊരിലെ ശെല്‍വം,ഗോപി,ജയ എന്നിവര്‍ക്കൊപ്പം വനത്തില്‍ കാലിമേയ്ക്കുന്നതിനിടെയാണ് ഗൗരിയെ കടുവ ആക്രമിച്ചത്. മാതന്‍ ഉള്‍പ്പെടെയുള്ളവര്‍ അലറിക്കരഞ്ഞപ്പോള്‍ കടുവ ഉള്‍വനത്തില്‍ മറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗൗരി സംഭവസ്ഥലത്തു മരിച്ചു.സംഭവത്തെത്തുടര്‍ന്നു വനം വകുപ്പ് പ്രദേശത്തു നിരീക്ഷണ കാമറ സ്ഥാപിച്ചു. കുറുമ്പര്‍പാടി ഗ്രാമാതിര്‍ത്തിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറിയാണ് ഗൗരി കൊല്ലപ്പെട്ട വനപ്രദേശം.