Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാമനനെ ആക്ഷേപിച്ച മന്ത്രി തോമസ് ഐസക് മാപ്പു പറയണം-കെ.സുരേന്ദ്രന്‍

കോഴിക്കോട്- വാമനനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച ധനമന്ത്രി തോമസ് ഐസക് മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വാമനന്‍ മഹാവിഷ്ണുവാണെന്നും വിഷ്ണു ഭക്തരുടെ വോട്ട് കൊണ്ടാണ് ഐസക് ജയിച്ച് മന്ത്രിയാകുന്നതെന്ന കാര്യം ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന്  പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്. വാമനന്‍ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം.

 

Latest News