Sorry, you need to enable JavaScript to visit this website.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം;  അമിത മയക്കു മരുന്ന് ഉപയോഗിച്ചെന്ന് വാദം

മിനസോട്ട- അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തിന് കാരണം അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന് കോടതിയില്‍ വാദം. കൊലക്കുറ്റം ചുമത്തി ജോലിയില്‍ നിന്നും പുറത്താക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ വക്കീല്‍ കോടതിയില്‍ അറിയിച്ചു. പോലീസുകാരന്‍ കഴുത്തിന് പിന്നില്‍ കാലമര്‍ത്തിയതിനാലല്ല മരിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പോലീസുകാരനെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. പോലീസ് വിഭാഗത്തില്‍ നിന്നും ലഭിച്ച പരിശീലനം ഉപയോഗപ്പെടുത്തുക മാത്രമാണ് പ്രതി ഡറിക് ചൗവ് ചെയ്തതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
 

Latest News