അഹമദാബാദ്- പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റായി പ്രവര്‍ത്തിച്ച ഗുജറാത്തിലെ മുന്‍ഡ്ര കപ്പല്‍ശാലാ സൂപ്പര്‍വൈസര്‍ രജക്ഭായ് കുഭാറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് യുപിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിലാണ് കംഭാറിന്റെ പങ്ക് വ്യക്തമായത്. ഇയാളുടെ വീട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ സംശയകരമായ പല രേഖകളും കണ്ടെടുത്തു. യുപിയിലെ ചന്ദോലിയില്‍ ജനുവരിയില്‍ പിടിയിലായ മുഹമ്മദ് റാഷിദില്‍ നിന്നാണ് അന്വേഷണം കുംഭാറിലെത്തിയത്. റാഷിദിന് ഐഎസ്‌ഐയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. പല രഹസ്യ വിവരങ്ങളും പാക്കിസ്ഥാനു രഹസ്യമായി എത്തിച്ചു നല്‍കിയതിനുള്ള ഐഎസ്‌ഐയുടെ പ്രതിഫലം കുംഭാറാണ് റാഷിദിന് നല്‍കിയത്. ഒരു പേമെന്റ് ആപ് വഴി കുംഭാര്‍ റാഷിദിന് 5000 രൂപ കൈമാറിയതായി കണ്ടെത്തി. കേസില്‍ അന്വേഷണം തുടരുകയാണ്.






