കോവിഡിനുശേഷമുള്ള ചികിത്സ പൂര്‍ത്തിയാക്കി അമിത് ഷാ എയിംസ് വിട്ടു

ന്യൂദല്‍ഹി- കോവിഡ് ഭേദമായ ശേഷമുള്ള പരിചരണത്തിനായി ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡ് ഭേദമായി ഡിസ്ചാര്‍ജ് ചെയ്തിരുന്ന അദ്ദേഹത്തെ ഓഗസ്റ്റ് 18 നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണ സുഖം പ്രാപിച്ച അമിത് ഷായ ഡിസ്ചാര്‍ജ് ചെയ്തതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്)  അറിയിച്ചു.
കൊറോണ വൈറസ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്ന അദ്ദേഹത്തിന് ദിവസങ്ങള്‍ക്ക് ശേഷം തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു.  
അമിത് ഷാ സുഖം പ്രാപിച്ചുവെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ശനിയാഴ്ച എയിംസ് പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ഓഗസ്റ്റ് രണ്ടിനാണ് തനിക്ക് കോവിഡ് ബാധിച്ചതായി 55 കാരനായ അമിത് ഷാ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്.  
കോവിഡ് പോസിറ്റീവായ ആദ്യ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു അമിത് ഷാ. തുടര്‍ന്ന് മറ്റ് നാല് കേന്ദ്രമന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആയുഷ് മന്ത്രി ശ്രീപാദ് നായിക്കിനാണ് ഏറ്റവും ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്.

 

 

Latest News