ഇസ്രായില്‍ വിരുദ്ധ കാർട്ടൂണ്‍, ജോര്‍ദാനില്‍ കാര്‍ട്ടൂണിസ്റ്റിനെ വിട്ടയച്ചു

അമ്മാന്‍- ഇസ്രായിലും യു.എ.ഇയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനെ തടുര്‍ന്ന് അറസ്റ്റ് ചെയ്ത പ്രശസ്ത കാര്‍ട്ടൂണിസ്റ്റിനെ ജോര്‍ദാന്‍ അധികൃതര്‍ മോചിപ്പിച്ചു. ഇമാദ് ഹജ്ജാജിനെ അറസ്റ്റ് ചെയ്തതില്‍ പൗരാവകാശ സംഘടനകളില്‍നിന്ന് വ്യാപക വിമര്‍ശം ഉയര്‍ന്നിരുന്നു. സുഹൃദ് രാഷ്ട്രവുമായുള്ള ബന്ധം കണക്കിലെടുത്തില്ലെന്ന് ആരോപിച്ചാണ് ഇമാദിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. മോചിപ്പിച്ചെങ്കിലും കാര്‍ട്ടൂണിസ്റ്റിനെതിരായ കേസ് തുടരും. ആദ്യം അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ആറ് മാസം മുതല്‍ രണ്ട് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയിട്ടുണ്ട്.
കുറ്റാരോപണത്തില്‍ മാറ്റം വരുത്താന്‍ സുരക്ഷാ കോടതി പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതിനാലാണ് കാര്‍ട്ടൂണിസ്റ്റിനെ മോചിപ്പിക്കുന്നതെന്നും കേസ് തുടരുമെന്നും കോടതി വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News