ന്യൂദൽഹി- മൻ ബാത്ത് പരിപാടിയിൽ കളിപ്പാട്ട വ്യവസായം പ്രോത്സാഹിപ്പിക്കേണ്ടതിനെ പറ്റി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ജെഇഇ, നീറ്റ് പരീക്ഷ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിദ്യാർഥികൾ ആഗ്രഹിക്കുന്നത്. കോവിഡ് കാലത്ത് പരീക്ഷകളെക്കുറിച്ചാണ് ചർച്ച വേണ്ടത്. എന്നാൽ പ്രധാനമന്ത്രി കളിപ്പാട്ടങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ്‌സർക്കാർ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തി സമവായത്തിലെത്തണമെന്നും രാഹുൽ പറഞ്ഞു.






