തിരുവനന്തപുരം- നൂറു ദിവസത്തേക്ക് നൂറു കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പെൻഷൻ നൂറു രൂപ വീതം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം. 500-ലേറെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് അഞ്ചു കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമ്മിക്കും. 153 കുടുംബാരോഗ്യകേന്ദ്രങ്ങൾ നൂറു ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യും. അടുത്ത വർഷം ജനുവരിയിൽ സ്‌കൂളുകൾ തുറക്കാനാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭക്ഷ്യവിതരണം നാലു മാസം കൂടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ മാസം തോറും വിതരണം ചെയ്യും. സർക്കാർ എയ്ഡഡ് കോളേജുകളിൽ പുതിയ 150 കോഴ്‌സുകൾ സ്ഥാപിക്കും. പത്ത് ഐ.ടി.ഐകൾ സ്ഥാപിക്കും. ദിവസവും അരലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്താനുള്ള സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






