Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ സര്‍ക്കാര്‍ കോളെജുകളില്‍ മുന്‍ പോണ്‍ താരങ്ങള്‍ക്ക് ബിഎ 'അഡ്മിഷന്‍' 

കൊല്‍ക്കത്ത- ബംഗാളിലെ വിവിധ കോളെജുകളില്‍ പ്രവേശനത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരുടെ മെറിറ്റ് പട്ടികയില്‍ മുന്‍ പോണ്‍ താരങ്ങളും ഉള്‍പ്പെട്ടതിനെ ചൊല്ലി കോലാഹലം. തുടര്‍ച്ചയായി മൂന്നു ദിവസമായി ബോളിവുഡ് താരവും മുന്‍ യുഎസ് പോണ്‍താരവുമായ സണ്ണി ലിയോനിയുടെ പേര് മൂന്ന് കോളെഡുകളുടെ പ്രവേശന പട്ടികയിലാണ് പ്രത്യക്ഷപ്പെട്ടത്. ഏറ്റവുമൊടുവില്‍ ശനിയാഴ്ച ബരാസത് ഗവ. കോളെജിലെ ബിഎ ഇംഗ്ലീഷ് കോഴ്‌സി പ്രവേശനം ലഭിച്ചവരുടെ മെരിറ്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇവരുടെ പേര് കണ്ടത്. യുഎസ് പോണ്‍ താരം ഡാനി ഡാനിയെല്‍സും മുന്‍ പോണ്‍ താരം മിയ ഖലീഫയും സണ്ണിക്കൊപ്പം പട്ടികയിലുണ്ട്. കോളെജിന്റെ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനത്തില്‍ ആരോ ഒപ്പിച്ച പണിയാണിത്. സംഭവം അന്വേഷിക്കാന്‍ കോളെജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പേരിനൊപ്പം അപേക്ഷാ നമ്പറും ഫോം നമ്പറുമെല്ലാം ഉണ്ട്. തൃണമൂല്‍ ഛാത്ര പരിഷതിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യുണിയനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കുത്സിത താല്‍പര്യക്കാര്‍ ചെയ്തതാണിതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വെള്ളിയാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബുദ്‌ഗെ ബുദ്‌ഗെ കോളെജിലെ ബിഎ ഇംഗ്ലീഷ് അപേക്ഷകരുടെ പട്ടികയിലും 151ാമതായി സണ്ണി ലിയോണിയുടെ പേര് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു തൊട്ടു മുമ്പത്തെ ദിവസം അസുതോഷ് കോലെഡിലെ ഇംഗ്ലീഷ് ഡിഗ്രി പട്ടികയിലും ഇവരുടെ പേര് കണ്ടിരുന്നു. 

കോവിഡ് കാരണം ബംഗാളിലെ ഡിഗ്രി പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയിരുന്നു. ഇതിനു ഫീസും സര്‍ക്കാര്‍ ഈടാക്കുന്നില്ല.
 

Latest News