ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 35 ലക്ഷം കടന്നു, മരണം 63,498

ഗുവഹാത്തിയില്‍ കോവിഡ് പരിശോധനക്കായി അസം അസംബ്ലി ജീവനക്കാരുടെ സ്രവമെടുക്കാനെത്തിയ ആരോഗ്യ പ്രവർത്തകർ.

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35  ലക്ഷം കടന്നു.  24 മണിക്കൂറിനിടെ 78,761 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 948 പേര്‍ മരിച്ചു.
ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 35,42,734 ആയി. ഇതില്‍ 7,65,302 എണ്ണം സജീവ കേസുകളാണ്. 27,13,934 പേര്‍ രോഗമുക്തി നേടിയതായും ഇതിനോടകം രാജ്യത്ത് 63,498 പേര്‍ക്കാണ് കോവിഡ്മൂലം ജീവന്‍ നഷ്ടമായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഏഴരലക്ഷത്തിലധികം പേര്‍ക്കാണ് രോഗം. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടു പിന്നിലുള്ള സംസ്ഥാനങ്ങള്‍.

 

Latest News