സ്വന്തം ചാനലിനെ ബി.ജെ.പി തള്ളിപ്പറഞ്ഞു- മുഖ്യമന്ത്രി

തിരുവനന്തപുരം- സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ചിലരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന് പറഞ്ഞത് വ്യക്തിപരമായി ആരെയെങ്കിലും ഉദ്ദേശിച്ചായിരുന്നില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. നയതന്ത്ര ബാഗിലല്ല സ്വര്‍ണം കടത്തിയതെന്ന് ആദ്യമേ പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനെ ഉദ്ദേശിച്ചായിരുന്നോ പ്രസ്താവനയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട പത്രസമ്മേളനത്തില്‍  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ ഏജന്‍സി ജനം ടിവിയിലെ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ തങ്ങളുടെ ചാനലിനെതന്നെ ബി.ജെ.പി തള്ളിപ്പറഞ്ഞത് കടുംകൈയ്യാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറയുമ്പോള്‍ ജനങ്ങളുടെ മുമ്പില്‍ ബി.ജെ.പി അപഹസിക്കപ്പെടും. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരായ വഴിക്കാണ് ഇപ്പോള്‍ നടക്കുന്നത്. പിന്നീട് എന്താകുമെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Latest News