Sorry, you need to enable JavaScript to visit this website.

കോവിഡ് കുറയാതെ കോട്ടയം

കോട്ടയം -  ഓണനാളുകളിലും കോട്ടയത്ത് കുറയാതെ കോവിഡ് വ്യാപനം.13000 ലധികം പേരാണ് ക്വാറന്റൈനിലുളളത്. 
ജില്ലയിൽ പുതിയതായി ലഭിച്ച 1207 കോവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 139 എണ്ണം പോസിറ്റീവായി. കോട്ടയം നഗരസഭാ മേഖലയിലാണ് ഏറ്റവും അധികം കേസുകൾ.കിടങ്ങൂർ-10, ഈരാറ്റുപേട്ട-9, കൂരോപ്പട-7, എരുമേലി, പാലാ, കുമരകം-5 വീതം, വാഴൂർ, വെച്ചൂർ, പാമ്പാടി, തലപ്പലം-4 വീതംകുറിച്ചി, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം-3 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.


രണ്ട് ആരോഗ്യ പ്രവർത്തകരും സമ്പർക്കം മുഖേന രോഗം ബാധിച്ച 131 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേരും   രോഗബാധിതരിൽ ഉൾപ്പെടുന്നു. 
സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം നഗരസഭയിലാണ്. ഇവിടെ 33 പേർക്ക് ബാധിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക (23) ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയായ വൈക്കം സ്വദേശിനി (23)ക്കുമാണ് കോവിഡ് ബാധിച്ചത്.116 പേർ രോഗമുക്തരായി. നിലവിൽ 1334  പേർ ചികിത്സയിലുണ്ട്. ഇതുവരെ 3682 പേർക്ക് രോഗം ബാധിച്ചു. 2345  പേർ രോഗമുക്തരായി. ആകെ 13725 പേർ ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

 

Latest News