Sorry, you need to enable JavaScript to visit this website.

വിദേശത്തുള്ളവരുടെ റീ എൻട്രി കാലാവധി സൗദി ദീർഘിപ്പിച്ചു

റിയാദ് -നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് വിദേശത്തുള്ളവരുടെ റീ എൻട്രികൾ പുതുക്കൽ നടപടികൾ തുടരുന്നതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മതിയായ ഇഖാമ കാലാവധിയുള്ളവരുടെ റീ എൻട്രികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒരുമാസത്തേക്ക് ഫീസൊന്നും ഈടാക്കാതെ ജവാസാത്ത് പുതുക്കി നൽകിയത്. 
ഒരു മാസത്തിലധികം ഇഖാമ കാലാവധിയുള്ള എല്ലാവരുടെയും റീ എൻട്രികൾ സെപ്തംബർ 30 വരെയാണ് പുതുക്കിയിരിക്കുന്നത്. എന്നാൽ ഭൂരിഭാഗം കമ്പനികളും സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ റീ എൻട്രികൾ ഒരു മാസത്തിന് 100 റിയാൽ വീതം അടച്ച് നേരത്തെ തന്നെ പുതുക്കിയിരുന്നു. മുഖീം, അബ്ശിർ പോർട്ടലുകളിൽ ഇതിനുള്ള സംവിധാനങ്ങൾ ജവാസാത്ത് ഒരുക്കിയിരുന്നതിനാൽ ഇനി സൗജന്യമായി പുതുക്കുകയില്ലെന്ന് കരുതിയാണ് എല്ലാവരും നേരത്തെ പണം നൽകി കാലാവധി ദീർഘിപ്പിച്ചത്.
 

Latest News