പൊന്മള സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- പൊന്‍മള പള്ളിയാലില്‍ സ്വദേശി കുണ്ടുവായില്‍ അജ്മല്‍ (45) നിര്യാതനായി. കോവിഡ് ബാധിച്ച് ജിദ്ദ നാഷണല്‍ പോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിനു രോഗം ഭേദമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പൊന്‍മള കുണ്ടുവായില്‍ ഹൈദ്രു-ഖദീജ ദമ്പതികളുടെ മകനാണ്.
ജിദ്ദ ഹിന്ദാവിയ ഫ്യൂച്ചര്‍ കോള്‍ഡ് സ്‌റ്റോറില്‍ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: സീനത്ത് (ചെറുശോല). മക്കള്‍: മിഷാല്‍ (പ്ലസ്ടു വിദ്യാര്‍ഥി), ഹയ ഫാത്തിമ (ഒമ്പതാം ക്ലാസ്), റിദ (ഒന്നാം ക്ലാസ്). സഹോദരങ്ങള്‍: റഫീഖ്, ബഷീര്‍, ഇസ്ഹാഖ് (ജിദ്ദ), സഫീറ (അങ്ങാടിപ്പുറം), സഫ്‌ന (വിദ്യാര്‍ഥി).
മക്കയിലെ കെ.എം.സി.സി നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍, ജിദ്ദയിലെ ഹസൈന്‍ എന്നിവര്‍ മാതൃസഹോദരീ മക്കളാണ്. മയ്യിത്ത് ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുജീബ് പൂക്കോട്ടൂരും ജിദ്ദ കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.

 

 

Latest News