Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ അനുമതി

ന്യൂദല്‍ഹി- ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാന്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി. നേരത്തെ, കോവിഡ് മൂലം വിമാനയാത്രികര്‍ക്ക് ഭക്ഷണവും പാനീയവും വിതരണം ചെയ്യുന്നത് ഡിജിസിഎ വിലക്കിയിരുന്നു.
ആഭ്യന്തര വിമാന സര്‍വീസുകളില്‍ പായ്ക്ക് ചെയ്ത ഭക്ഷണവും ലഘു പാനീയവും നല്‍കാം എന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാസ്‌ക് ധരിക്കാതെ സഞ്ചരിക്കാന്‍ എത്തുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകളില്‍ നിന്നും വിലക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു
 

Latest News