Sorry, you need to enable JavaScript to visit this website.

വിമാനങ്ങളില്ല; ഗൾഫിലേക്കുള്ള  ഓണ കാർഗോ കയറ്റുമതിയും നിലച്ചു

കൊണ്ടോട്ടി- കോവിഡ് പ്രതിസന്ധിയിൽ വിമാന സർവീസ് കുറഞ്ഞത് ഓണം മുൻനിർത്തി വിമാന മാർഗമുള്ള കാർഗോ കയറ്റുമതിയിൽ തളർച്ച. കോവിഡ് മൂലം ഗൾഫിലേക്ക് വിമാനങ്ങൾ കുറഞ്ഞതും, ഓണത്തോടനുബന്ധിച്ച് ഗൾഫിൽ കാർഗോയ്ക്ക് ആവശ്യക്കാരില്ലാതായതുമാണ് കയറ്റുമതിയെ ബാധിച്ചത്. സംസ്ഥാനത്ത് നിന്ന് വിമാനങ്ങൾ വഴിയുള്ള കാർഗോ കയറ്റുമതി കൂടുതലും ഓണക്കാലത്താണ്.
   ഓണ വിഭവങ്ങളൊരുക്കാൻ നാടൻ പച്ചക്കറികൾക്കും പൂക്കളമൊരുക്കാൻ ഓണപ്പൂക്കൾക്കുമാണ് ഗൾഫിൽ ഡിമാന്റ് ഏറെയുളളത്. 
എന്നാൽ ഇത്തവണ പൂക്കൾക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. ആയതിനാൽ സംസ്ഥാനത്ത് നിന്ന് ഇത്തവണ ഓണപ്പൂക്കളുടെ കയറ്റുമതിയില്ല. ഓണസദ്യ വിളമ്പാൻ വാഴയില അടക്കം വിമാനം കയറുമ്പോഴാണ് ഓണപ്പൂക്കൾക്ക് ഇത്തവണ ഡിമാന്റില്ലായത്. 
തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന വാഴയിലയിലാണ് ഗൾഫിലേക്ക് അയക്കുന്നത്. കോവിഡ് മൂലം ഗൾഫിലും പൂക്കളമിടുന്നതും മൽസരങ്ങളും ഒഴിഞ്ഞതോടെയാണ് ആവശ്യക്കാരില്ലാതായതെന്ന് കയറ്റുമതിക്കാർ പറയുന്നു.


  പതിവ് വിമാനങ്ങളില്ലാത്തതിനാൽ ചാർട്ടേഡ് വിമാനങ്ങളിലാണ് കാർഗോ അയക്കുന്നത്. കരിപ്പൂരിൽ ആറ് ചാർട്ടേഡ് വിമാനങ്ങളിൽ 105 ടൺ പഴം-പച്ചക്കറികളാണ് കഴിഞ്ഞ ദിവസങ്ങളിലായി അയച്ചത്. റിയാദ്, കുവൈത്ത്, ദുബായ്, ബഹ്‌റൈൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്. ഓണ സീസണിൽ നൂറ് ടണ്ണിലധികം കാർഗോ ദിനേന കയറ്റി അയച്ചിരുന്നതാണ്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ കുറവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓണത്തിന് ഏറ്റവും കൂടുതൽ പൂക്കൾ കയറ്റുമതി ചെയ്തിരുന്നത് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ്. ജംബോ ഉൾപ്പെടെ വിമാനങ്ങളും, കാർഗോ സ്‌പെഷ്യൽ വിമാനങ്ങളുമാണ് ഓണ സീസണിൽ കാർഗോ കൊയ്ത്ത് നടത്താറുളളത്. ഓണത്തിന് നാടൻ പച്ചക്കറികളും കിട്ടാത്ത അവസ്ഥയായി. കോവിഡ് മൂലം നാട്ടു പച്ചക്കറികൾ വിൽക്കാൻ കർഷകർ തയാറാവുന്നില്ലെന്ന് കയറ്റുമതിക്കാർ പറയുന്നു. മുരിങ്ങാക്കാ യ, പച്ചക്കായ, വെളളരി, പടവലം, കുമ്പളം, മത്തൻ, നേന്ത്രക്കായ, പച്ചമാങ്ങ തുടങ്ങിയവാണ് നിലവിൽ കയറ്റുമതി ചെയ്യുന്നത്. ഇവ തമിഴ്‌നാട് ഒട്ടഛത്രം മാർക്കറ്റിൽ നിന്നും കോയമ്പത്തൂരിൽ നിന്നും എത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് കയറ്റുമതി.

 

Latest News