മകനെ വെടിവെച്ച ശേഷം റിട്ട. എസ് ഐ സ്വയം വെടിയുതിര്‍ത്തു മരിച്ചു

ന്യൂദല്‍ഹി-മകനെ വെടിവെച്ച ശേഷം റിട്ട. എസ്.ഐ. സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ബച്ചന്‍ സിംഗാണ്(65) ജീവനൊടുക്കിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ സിംഗിന്റെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപാനിയായ ബച്ചന്‍ സിംഗും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് ബച്ചന്‍ സിംഗ് 35കാരനായ മകന് നേരേ വെടിയുതിര്‍ത്തത്. നെഞ്ചിലും കാലിലും വെടിയേറ്റ മകന്‍ നിലത്തു വീണതിന് പിന്നാലെ ബച്ചന്‍ സിംഗ്  വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു.
 

Latest News