പൊതുപ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയുടെ പേരിൽ വ്യാജ എക്കൗണ്ട്; പോലിസിൽ പരാതി നൽകി

കൊച്ചി- പൊതുപ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണം. ടെലഗ്രാം ഗ്രൂപ്പിൽ ശ്രീജയുടെ നമ്പർ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് സൈബർ ആക്രമണം നടക്കുന്നത്. ഇരുന്നൂറോളം പേരെ ഇതോടകം ബ്ലോക്ക് ചെയ്‌തെന്ന് ശ്രീജ വ്യക്തമാക്കി. കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലിൽ പരാതിയും നൽകി. 
അശ്ലീല മെസേജ് അയച്ചവരുടെ സ്‌ക്രീൻ ഷോട്ടും ഇവർ പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ സമാനമായി സംഘപരിവാറിൽ നിന്നും തനിക്കെതിരെ നീക്കം നടന്നിരുന്നെങ്കിലും ഇത്തവണ കോൺഗ്രസുകാരെയും സംശയിക്കുന്നുണ്ടെന്നും അവരുടെ പേരു വിവരങ്ങളും ഇവരെ സംശയിക്കാനുള്ള കാരണവും പൊലീസിനു കൈമാറിയിട്ടുണ്ടെന്നും ശ്രീജ നെയ്യാറ്റിൻകര ഫെയ്‌സ്ബുക്കിൽ കുറിച്ചു.
 

Latest News