ടിക് ടോക്ക് മേധാവി കെവിന്‍ മേയര്‍ രാജിവെച്ചു

ന്യൂയോര്‍ക്ക്- അമേരിക്കയും ചൈനയും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ, ജനപ്രിയ സോഷ്യല്‍ മീഡിയ ആപായ ടിക് ടോക്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെവിന്‍ മേയര്‍ രാജിവെച്ചു.

ജീവനക്കാര്‍ക്ക് എഴുതിയ കത്ത് ഉദ്ധരിച്ചാണ് രാജി വാര്‍ത്ത. ഏതാനും മാസം മുമ്പാണ് കെവിന്‍ മേയര്‍ ടിക് ടോക്ക് മേധാവിയായി ചുമതലയേറ്റത്. നിലവില്‍ ജനറല്‍ മാനേജറായ വാനെസ്സ് പാപ്പാസ് തല്‍ക്കാലം സി.ഇ.ഒ ചുമതലയേല്‍ക്കും.

അമേരിക്കക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപായ ടിക് ടോക്ക് നിരോധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തിരുന്നു.

അമേരിക്കയിലെ ആസ്തി യു.എസ് കമ്പനിക്ക് വില്‍ക്കാന്‍ ടിക് ടോക്ക് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന് 90 ദിവസത്തെ സമയം നല്‍കിയിരിക്കയാണ്. ഇതിനിടയിലാണ് മുന്‍ ഡിസ്‌നി ഉദ്യോഗസ്ഥനായ മേയര്‍ ടിക് ടോക്ക് മേധാവി സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

 

Latest News