കോവിഡിന് പുറമെ എലിപ്പനിയും; കോഴിക്കോട്ട്  ആശങ്ക

കോഴിക്കോട്- കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 4 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എലിപ്പനി ബാധിച്ച് മരിച്ചത്. നിലവില്‍ 30 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്. കോഴിക്കോട് വെള്ളൂര്‍ പാറോല്‍ സുധീഷ്, ഫറോക്ക് പൂന്തോട്ടത്തില്‍ ജയരാജന്‍, മലപ്പുറം തെന്നല മൊയ്തീന്‍ എന്നിവരാണ് എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. നേരത്തെ മെഡിക്കല്‍  കോളേജിലെ ശുചീകരണ വിഭാഗം ജീവനക്കാരി പുതിയ കടവ് സാബിറയും അസുഖം ബാധിച്ച് മരിച്ചിരുന്നു.
 

Latest News