കോഴിക്കോട് നഗരത്തിൽ തീപ്പിടിത്തം

കോഴിക്കോട്- നഗരത്തിലെ ഫ്രാൻസിസ് റോഡ് പുഷ്പാ ജംഗ്ഷനിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ജംഗ്ഷനിലെ ഏ കെ ജി ഓവർ ബ്രിഡ്ജിനടുത്തെ മൂന്നു നില കെട്ടിടത്തിന് തീപിടിച്ചത്. ഹെൽമറ്റടക്കമുള്ള വാഹന സംബന്ധമായ അക്‌സസറീസ് വിൽപന കടയായ ഡിസ്‌ക്കോ ഏജൻസിസ്, അവരുടെ ഗോഡൗൺ എന്നിവയാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. ആളപായമോ പരുക്കോ ഇല്ല. ബീച്ച്, മീഞ്ചന്ത ഫയർ സ്‌റ്റേഷനിൽ നിന്ന് എത്തിയ മൂന്ന്  ഫയർ എഞ്ചിനുകളാണ് തീയണച്ചത്. കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ല. ഏകദേശം 20 മുതൽ 25 ലക്ഷത്തിലധികം രൂപയുടെ ഏകദേശ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
 

Latest News