റിയാദ്- മലർവാടി മലസ് യൂണിറ്റ് നടത്തിയ ഇന്ത്യയുടെ 74മത് സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളും ദൃശ്യാവിഷ്‌കാരങ്ങളുമായി മലർവാടി കുരുന്നുകൾ ആഘോഷമാക്കി. സാറാ റുബീഷ് സ്വാഗതം പറഞ്ഞു. മലർവാടി പ്രൊവിൻസ് കോർഡിനേറ്റർ അഷ്‌റഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. മലസ് ഏരിയ തനിമ പ്രസിഡന്റ് അഹ്ഫൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലിയാൻ മുഹമ്മദിന്റെയും കൂട്ടരുടെയും മാർച്ച് പാസ്റ്റോടെ കലാപരിപാടികൾ ആരംഭിച്ചു. സ്വാതന്ത്ര്യസമര പോരാളികളുടെ വേഷപ്പകർച്ചകളുമായി അലൻ ഫാഹിദ്, ഹാദി ഇഹ്‌സാൻ, ലിബ ഷെസൻ, സൈറ, അനം നിയസ്, സാറാ റുബീഷ്, ഖദിജ നൈറ, ലൈല ഷബീർ, നൂഹ് അഹ്മദ് എന്നിവർ വേദിയിലെത്തി.
ഫിൽസ, അബീഷ മഷൂദ്, ലുബ്‌ന ഷാജഹാൻ, സാഷ ഫാത്തിമ, ഫിദ ഫാത്തിമ എന്നിവർ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ഇശൽ, സഫാന ഷാജഹാൻ, സഹർ ഖാദർ, ബയിസ, ഷെയാൻ നിയാസ് എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന ഒറ്റയാൾ പ്രകടനവുമായി റയ നൗഷാദ് വേദിയിലെത്തി. നെഹ്രുവുമായുള്ള അഭിമുഖവുമായി ഹയ്യാൻ, ഹുമൈദ് എന്നിവർ വേദി കീഴടക്കി. തമിൻ അബ്ദുള്ളയും കൂട്ടരും ദണ്ഡി യാത്ര അവതരിപ്പിച്ചു. സമർ എന്ന കൊച്ചുകൂട്ടുകാരിയുടെ നൃത്തവും ഉണ്ടായിരുന്നു. മലർവാടി മലസ് കോർഡിനേറ്റർ റംസിയ അസ്‌ലം നന്ദി പറഞ്ഞു. ഷിഫാനി യഹിയ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു. മലർവാടി സോണൽ കോർഡിനേറ്റർ നിഹ്മത് പരിപാടികൾക്ക് നേതൃത്വം നൽകി. ഹയ്യാൻ, ഹുമൈദ് എന്നിവർ അവതാരകർ ആയിരുന്നു. ഹസിൻ, ഹൈസ എന്നിവരുടെ ദേശീയ ഗാനത്തോടെ പരിപാടി അവസാനിപ്പിച്ചു.