ഹൈദരാബാദ്-കോണ്‍ഗ്രസിലെ കത്ത് വിവാദത്തിന് പിന്നില്‍ ബി.ജെപി. ബന്ധമെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന കാവ്യനീതിയെന്ന് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.'കാവ്യനീതി: ഗുലാം നബി സാഹിബ് ഇതുതന്നെയാണ് നിങ്ങള്‍ എനിക്കെതിരെയും ആരോപിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്കും അതേ ആരോപണമാണുയര്‍ന്നത്.ഇതിന് 45 വര്‍ഷത്തെ അടിമത്തം വേണ്ടിവന്നു. ബ്രാഹ്മണിക്കല്‍ നേതൃത്വത്തെ എതിര്‍ക്കുന്ന ആരെയും ബി ടീം എന്ന് മുദ്രകുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിനോടുള്ള വിശ്വസ്തതയുടെ വില മുസ്ലിംകള്ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു ഉവൈസി ട്വീറ്റ് ചെയ്തു. തനിക്കെതിരേ മുമ്പ് ബി.ജെ.പി. ബന്ധം ആരോപിച്ചയാളാണ് ഗുലാം നബി ആസാദ്. ഇപ്പോള്‍ അദ്ദേഹത്തിനെതിരേയും സമാനമായ ആരോപണമുയര്ന്നിരിക്കുകയാണെന്നും ഒവൈസി ട്വീറ്ററിലൂടെ പരിഹസിച്ചു.






