ആശുപത്രിയുടെ നാലാം നിലയില്‍നിന്ന് ചാടി കോവിഡ് രോഗി ആത്മഹത്യ ചെയ്തു

ലഖ്‌നൗ-ആശുപത്രിയുടെ നാലാം നിലയില്‍നിന്ന് ചാടി കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. വാരണസിയിലെ ആശുപത്രിയില്‍നിന്നാണ് 21 വയസ്സുള്ള രോഗി ആത്മഹത്യ ചെയ്തത്. ആദ്യതവണ കെട്ടിടത്തില്‍നിന്ന് ചാടാന്‍ ശ്രമിച്ചപ്പോള്‍ മറ്റുരോഗികള്‍ ചേര്‍ന്ന് രോഗിയെ തടയുകയായിരുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ ആത്മഹത്യ ശ്രമം. ഓഗസ്റ്റ് 16നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇയാളെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. പ്രയാഗ് രാജ് ജില്ലയിലെ ഫുല്‍പൂര്‍ സ്വദേശിയാണ് ഇയാള്‍.
 

Latest News