Sorry, you need to enable JavaScript to visit this website.

കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതൃത്വം അടിമുടി മാറണമെന്നും പുതിയ നേതാവിനെ വേഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെഴുതിയ സ്‌ഫോടനാത്മക കത്തിനെതിരെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുകയും സോണിയാ ഗാന്ധി അസുഖമായിരിക്കുകയും ചെയ്ത വേളയില്‍ ഇത്തരമൊരു കത്തെഴുതിയതിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ചോദ്യം ചെയ്തത്. അതേസമയം, ഈ നേതാക്കള്‍ ബിജെപിയുടെ കൂട്ടാളികളായി പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചതായുള്ള റിപോര്‍ട്ടുകള്‍ കോണ്‍ഗ്രസും കത്തെഴുതിയ നേതാക്കളും തള്ളി. പാര്‍ട്ടി ദുര്‍ബലമായിരിക്കുന്ന അവസ്ഥയില്‍ ഇത്തരമൊരു കത്തെഴുതിയതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്.

കത്തില്‍ ഒപ്പിട്ട മുതിര്‍ന്ന നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജി സന്നദ്ധ അറിയിച്ചു. എന്നാല്‍ തന്റെ രാജി സന്നദ്ധത രാഹുലിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടെല്ലും അദ്ദേഹം വ്യക്തമാക്കിയതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. കത്തെഴുതിയ നേതാക്കള്‍ ബിജെപിയോട് കൈകോര്‍ക്കുകയാണെന്ന് രാഹുല്‍ ഒരിക്കലും ആരോപിച്ചിട്ടില്ലെന്നും ഗുലാം നബി വ്യക്തമാക്കി.
 

Latest News