Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാതകക്കുഴല്‍ തകർത്തു; സിറിയ ഇരുട്ടില്‍

ദമസ്കസ്-അറബ് വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തെ തുടർന്ന് സിറിയ ഇരുട്ടിലായി. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഊർജ മന്ത്രി ഔദ്യോഗിക ടെലിവിഷനില്‍ പറഞ്ഞു.

തലസ്ഥാനമായ ദമസ്കസിന്‍റെ വടക്കു പടിഞ്ഞാറ് അദ്ദുമയർ, അദ്ര പട്ടണങ്ങള്‍ക്കിടയിലുള്ള പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തിനുശേഷം വന്‍ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ കാണിച്ചു.

ദക്ഷിണ മേഖലകളിലടക്കം വൈദ്യുതി മുടങ്ങിയെന്നും പ്രാഥമിക സൂചനകളനുസരിച്ച് ഭീകരാക്രമണമാണെന്നും പെട്രോളിയം, മിനറല്‍സ് മന്ത്രി അലി ഘാനം പറഞ്ഞു.

Latest News