കണ്‍സള്‍ട്ടന്‍സിയുടെ അദാനി ബന്ധം അറിഞ്ഞില്ലെന്ന് ജയരാജന്‍

തിരുവനന്തപുരം- വിമാനത്താവള കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് മന്ത്രി ഇ.പി. ജയരാജന്‍. കെ.എസ്.ഐ.ഡി.സി കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സംസ്ഥാന സര്‍ക്കാരില്‍നിന്ന് മറച്ചുവെച്ചുവെന്ന് ജയരാജന്‍ പറഞ്ഞു.
അദാനിയുടെ മകന്റെ ഭാര്യാപിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നു.
അദാനിയാണ് മറുപക്ഷത്ത് എന്നറിഞ്ഞപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെയോ കെ.എസ്.ഐ.ഡി.സിയുടെയോ ശ്രദ്ധയില്‍പ്പെടുത്തേണ്ടിയിരുന്നു.
ഈ കാര്യങ്ങള്‍ പൂര്‍ണമായും സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് മറച്ചുവെച്ചു എന്നാണ് ഇപ്പോള്‍ സര്‍ക്കാരിന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്‍സള്‍ട്ടന്‍സിക്ക് അദാനിയുമായുള്ള ബന്ധം അവര്‍ അറിയിച്ചില്ലെങ്കിലും സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന്, ഇന്ത്യയില്‍ അറിയപ്പെടുന്ന വലിയ ലീഗല്‍ കണ്‍സള്‍ട്ടന്‍സിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്നും അവര്‍ കേരളത്തിന്റെ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജയരാജന്റെ മറുപടി.

 

Latest News