കുവൈത്ത് സിറ്റി- രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനും ചില തരം വിസകളുടെ മാറ്റം തടയാനും ലക്ഷ്യമിടുന്ന കരട് ബില്‍ ദേശീയ അസംബ്ലി തയാറാക്കി. ആറു മാസത്തിനകം ബില്‍ നിയമമാക്കുമെന്നും രാജ്യത്ത് അനുവദിക്കുന്ന പരമാവധി വിദേശികളുടെ എണ്ണം തീരുമാനിക്കുമെന്നും കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയായിരിക്കും അനുവദിക്കുന്ന പ്രവാസി തൊഴിലാളികളുടെ എണ്ണം തീരുമാനിക്കുക.
ഗാര്‍ഹിക സഹായികള്‍, മെഡിക്കല്‍ സ്റ്റാഫ്, അധ്യാപകര്‍, ജി.സി.സി പൗരന്മാര് തുടങ്ങി പത്ത് വിഭാഗങ്ങളെ നിര്‍ദിഷ്ട ക്വാട്ടാ സംവിധാനത്തില്‍നിന്ന് ഒഴിവാക്കും.
വിസിറ്റ് വിസ തൊഴില്‍ വിസയായി മാറ്റുന്നതും ഗാര്‍ഹിക സഹായികളുടെ വിസ സ്വകാര്യ, എണ്ണ മേഖലയിലേക്ക് മാറ്റുന്നതും നിരോധിക്കും.






