തിരുവനന്തപുരം- യു.എ.ഇ കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണം നേരിടാൻ തയ്യാറാണെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാനാണെന്നും ജലീൽ ചോദിച്ചു.
ഞാനും എന്റെ ഗൺമാനും െ്രെഡവറും പതിനാല് ദിവസത്തെ ക്വാറന്റൈന് ശേഷം ഇന്ന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും െ്രെഡവർക്കും നെഗറ്റീവാണ്. ഗൺമാന്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് ക്വാറന്റൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണെന്നും ജലീൽ പറഞ്ഞു.






