ട്രംപിന്റെ ഇരുണ്ട ഭരണകാലം അവസാനിക്കുമെന്ന് ജോ ബൈഡന്‍

വില്‍മിംഗ്ടണ്‍-അമേരിക്കയില്‍ ജോ ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഇരുണ്ട ഭരണകാലം അവസാനിപ്പിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞുനിലവിലെ പ്രസിഡന്റ് അമേരിക്കയെ ഇരുണ്ടകാലത്തിലേക്കു തിരിച്ചുകൊണ്ടുപോയി. അതൃപ്തിയും ഭയവും വിഭാഗീയതയും നിറഞ്ഞ കാലമായിരുന്നു അത്. പ്രസിഡന്റ് പദത്തിലേക്ക് എന്നെ വിശ്വസിച്ചാല്‍ ഏറ്റവും മികച്ച തിരികെ നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ വെളിച്ചത്തിന്റെ ഭാഗമാണ്, ഇരുട്ടിന്റെയല്ല. എല്ലാവരും ഒന്നുചേരേണ്ട സമയമാണിത് ബൈഡന്‍ പറഞ്ഞു.കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ 1.7 ലക്ഷം പേരുടെ മരണത്തിനും സാമ്പത്തിക ദുരന്തത്തിനും ട്രംപിനെ ശിക്ഷിക്കണമെന്നും 22 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ബൈഡന്‍ ആവശ്യപ്പെട്ടു.
 

Latest News