Sorry, you need to enable JavaScript to visit this website.

വൺ ഇന്ത്യ വൺ പെൻഷൻ സൗദി അറേബ്യ കമ്മിറ്റി രൂപീകരിച്ചു

റിയാദ്- 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരനും 10,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന 'വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് സൗദി നാഷനൽ കമ്മിറ്റി രൂപീകരിച്ചു. ഒ.ഐ.ഒ.പി സ്ഥാപകനും ഓവർസീസ് പ്രസിഡന്റുമായ ബിബിൻ ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായി ജോസഫ് സ്‌കറിയ (പ്രസിഡന്റ്), മുജീബ് റഹ്മാൻ സികെ. കൊടിയത്തൂർ (സെക്രട്ടറി), ഷംസുദ്ദീൻ ചെട്ടിപ്പടി (ട്രഷറർ), നജീമുദ്ദീൻ ഏരൂർ, ലാലു വർഗ്ഗീസ്, (വൈസ്. പ്രസിഡന്റ്), ബിജോയ് തോമസ്, സാജോ ജോയ് (ജോയിന്റ് സെക്രട്ടറി), സജിത് കിളിമാനൂർ (മീഡിയാ കോ-ഓർഡിനേറ്റർ), സിറിയക് ടി. കുര്യൻ, പി. എൻ. മോഹനൻ, അനിൽ സി. നായർ (എക്‌സിക്യൂട്ടീവ് മെമ്പർ) എന്നിവരെ തെരഞ്ഞെടുത്തു.
ഓവർസീസ് സെക്രട്ടറി പോൾ വർഗ്ഗീസ്, ഓവർസീസ് മീഡിയാ കോ ഓർഡിനേറ്റർ എൽ.ആർ. ജോബി എന്നിവർ പങ്കെടുത്തു. ഇന്ത്യക്കാരുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒ.ഐ.ഒ.പി ആശയം നെഞ്ചിലേറ്റിയ ആളുകളെ കോർത്തിണക്കി കമ്മിറ്റി രൂപീകരണവുമായി മുന്നോട്ടു പോകുകയാണെന്ന് ബിബിൻ ചാക്കോ അറിയിച്ചു.

 

Latest News