Sorry, you need to enable JavaScript to visit this website.

മുന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ സമര്‍പ്പിച്ച  ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍ ഗൊഗോയ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് ഗൊഗോയ് വിരമിച്ചതിനാല്‍ ഹര്‍ജി കൊണ്ട് ഫലമില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ 2018ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഇതുവരെ സുപ്രീം കോടതി രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും നിരവധി തവണ ഓര്‍മപ്പെടുത്തല്‍ അപേക്ഷ നല്‍കിയിരുന്നെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

ജസ്റ്റിസ് ഗൊഗോയിയുടെ മുന്‍വിധി സംബന്ധിച്ചും 2016 ജൂലൈയില്‍ ഒരു ഏകപക്ഷീയ ഉത്തരവ് നല്‍കുന്നതിലെ അനുചിതമായ പെരുമാറ്റത്തെ കുറിച്ചും ജഡ്ജിമാരുടെ സമിതി ആഭ്യന്തര അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. 2018 ഒക്ടോബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ഗൊഗോയ് 2019 നവംബറിലാണ് വിരമിച്ചത്. ഇക്കാലയളില്‍ നിരവധി വിവാദങ്ങളില്‍പ്പെട്ട ഗൊഗോയ് ലൈംഗികാപവാദത്തിലും പെട്ടിരുന്നു.
 

Latest News