ദക്ഷിണ സൗദിയിലേക്ക് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തു

റിയാദ് - സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യകള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ദക്ഷിണ സൗദി ലക്ഷ്യമിട്ടാണ് വന്നതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.  

വ്യാഴം വൈകിട്ടി സന്‍ആയില്‍ നിന്നാണ് ഹൂത്തികള്‍ പൈലറ്റില്ലാ വിമാനം അയച്ചതെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.

 

Latest News