ആണ്‍കുട്ടിയെ ചൂഷണം ചെയ്ത ഓര്‍ഫനേജ് മാനേജര്‍ അറസ്റ്റില്‍

ജാര്‍സുഗുഡ- ഒഡീഷയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത അനാഥാലയ മാനേജര്‍ അറസ്റ്റില്‍. ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ബ്രിട്ടീഷുകാരന്‍ ജോണ്‍ പാട്രിക് ബ്രിഡ്ജാണ് അറസ്റ്റിലായത്.
ജാര്‍സുഗുഡയില്‍ 400 കുട്ടികളുള്ള ഫെയ്ത്ത് ഔട്ട്‌റീച്ച് എന്ന അനാഥാലയത്തിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ പറഞ്ഞു.
റായഗഡ ജില്ലയിലുള്ള വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. അനാഥാലയം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് അഭയവും വിദ്യാഭ്യാസവും നല്‍കുന്ന അനാഥാലയം 20 വര്‍ഷം മുമ്പാണ് ബ്രിഡ്ജും ഭാര്യയും ചേര്‍ന്ന് സ്ഥപിച്ചത്. ന്യൂസിലാന്‍ഡ് ഫണ്ടിംഗ് ഏജന്‍സി നല്‍കുന്ന ഫണ്ട് ദുരുപയോഗം ചെയ്തതിനും സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

 

Latest News