Sorry, you need to enable JavaScript to visit this website.

ഒബാമ നന്നായി ജോലി ചെയ്തിരുന്നെങ്കില്‍  താന്‍ പ്രസിഡന്റാകില്ലായിരുന്നു- ട്രംപ്

വാഷിംഗ്ടണ്‍ ഡിസി- അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഒബാമ തന്റെ ജോലി നല്ലതു പോലെ ചെയ്യാത്തതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ആകുന്നതിനു മുന്‍പുള്ള ജീവിതം താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.
പ്രസിഡന്റായിരുന്ന സമയം ഒബാമ ജോലി നന്നായി ചെയ്തില്ല. ഞാന്‍ ഇവിടെ വരാന്‍ കാരണം ഒബാമയും ജോ ബൈഡനുമാണ്. അവര്‍ ജോലി നന്നായി ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇവിടെ കാണില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
 

Latest News