Sorry, you need to enable JavaScript to visit this website.

ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ യുഗം അവസാനിക്കുന്നു 

തങ്ങളുടെ ഏറ്റവും പഴക്കമുള്ള ബ്രൗസിംഗ് എഞ്ചിനായ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനു നൽകുന്ന സപ്പോർട്ട് അടുത്തവർഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 
ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 ഉം അതിന് അനുബന്ധമായ 365 ആപ്പുകൾക്കുമുള്ള സപ്പോർട്ട് 2021 ഓഗസ്റ്റ് 17 ന് അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റ് കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ കൂടെയാണ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ പുറത്തിറക്കിയിരുന്നത്.  2002-2003 കാലയളവിൽ ഏതാണ്ട് 95 ശതമാനം കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ആണ്.


വിൻഡോസ് 95നു വേണ്ടി ആദ്യ പതിപ്പു ഇറങ്ങിയതിനു ശേഷം മാക്ക് ,യുനിക്‌സ്,എച്ച്.പിയു.എക്‌സ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കു വേണ്ടിയും പ്രത്യേക പതിപ്പുകൾ ഇറങ്ങി. ഇതിൽ ചില പതിപ്പുകൾ ഇപ്പോൾ നിലവിലില്ല. ഈ ബ്രൗസർ വിടവാങ്ങുന്നത് സാങ്കേതിക ലോകത്ത് വലിയ ആഘാതമൊന്നുമുണ്ടാക്കില്ല. കാരണം ഏറ്റവും വേഗം കുറഞ്ഞ ബ്രൗസറെന്ന ദുഷ്‌പേര് സമ്പാദിച്ച ശേഷമാണ് പിന്മാറ്റം. 

 

Latest News