Sorry, you need to enable JavaScript to visit this website.

നീറ്റ്, ജെഇഇ പരീക്ഷ; വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ന്യൂദല്‍ഹി-നീറ്റ്, ജെഇഇ പരീക്ഷ നടക്കുന്ന ദിവസം വിദ്യാര്‍ഥികള്‍ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പനിയോ ഉയര്‍ന്ന താപനിലയോ ഉള്ളവരെ പ്രത്യേകമായി തയ്യാറാക്കിയ മുറിയിലാകും പരീക്ഷ എഴുതിക്കുക.
വിദ്യാര്‍ത്ഥികളുടെ ശരീര പരിശോധന ഉണ്ടാകില്ല. പരീക്ഷ ഹാളില്‍ ഫേസ് മാസ്‌ക് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കും. ഗ്ലൗസുകള്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനശീകരണ ലായനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും.പരീക്ഷ ഹാളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക കുടിവെള്ള ബോട്ടിലുകളില്‍ വെള്ളം ഉറപ്പാക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. പരീക്ഷ ഹാളില്‍ ഉള്ള അധ്യാപകരും മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം.
 

Latest News