ജിമെയ്ല്‍ പണിമുടക്കി; കാത്തിരുന്ന് മടുത്ത് ഉപയോക്താക്കള്‍

ന്യൂദല്‍ഹി- ടെക്ക് ഭീമന്‍ ഗൂഗ്‌ളിന്റെ ജിമെയില്‍, ഗൂഗ്ള്‍ ഡ്രൈവ് സേവനങ്ങള്‍ ഇന്ത്യയിലും യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളിലുമുള്‍പ്പെടെ ലോകത്ത് പലരാജ്യങ്ങളിലും പണിമുടക്കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പലര്‍ക്കും ഗൂഗ്ള്‍ സേവനങ്ങള്‍ ലഭിക്കാതായത്. ജിമെയിലില്‍ മെയിലുകള്‍ക്കൊപ്പം ഫലയുകള്‍ അറ്റാച്ചു ചെയ്യാനാകെ വന്നതോടെയാണ് മിക്കവരും പ്രശനം നേരിട്ടതായി അറിയുന്നത്. പലര്‍ക്കും ലോഗിന്‍ ചെയ്യാനും കഴിഞ്ഞില്ല. ഇതോടെ ഉപയോഗക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ കൂട്ടമായെത്തി പരാതി പറയുകയായിരുന്നു. ട്വീറ്ററില്‍ ഗൂഗള്‍ ട്രെന്‍ഡിങില്‍ മുന്നിലെത്തി.

പ്രശ്‌നം പരഹരിച്ചതായും ജിമെയില്‍ സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചതായി ഗൂഗ്ള്‍ മണിക്കൂറുകള്‍ക്കു ശേഷം അറിയിച്ചു. വൈകാതെ തന്നെ എല്ലാവര്‍ക്കും മുടക്കമില്ലാത്ത സേവനം ലഭിക്കുമെന്നും ജി സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡില്‍ ഗൂഗ്ള്‍ അറിയിച്ചു. ഗൂഗ്ള്‍ ഡ്രൈവും, ഡോക്‌സ്, മീറ്റ്‌സ് അടക്കമുള്ള മറ്റു സേവനങ്ങളേയും പ്രശ്‌നം ബാധിച്ചിരുന്നു. സര്‍വീസ് തടസ്സം എന്നാണ് പ്രശ്‌നത്തെ ഗൂഗ്ള്‍ വിശേഷിപ്പിച്ചത്.
 

Latest News