പട്ടിക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ- പെരിന്തൽമണ്ണ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷന് പിൻവശം താമസിക്കുന്ന ഹനീഫ കാരാട്ടി തൊടി (47) ജിദ്ദ അൽ ഖുംമ്ര ഡിസ്ട്രിക്ട്‌ലെ താമസ സ്ഥലത്ത്  മരിച്ചു. ഇന്ന് രാവിലെ ചെറിയ നെഞ്ച് വേദനയെ തുടർന്ന് വിശ്രമിക്കാൻ പോയ ഹനീഫയെ തിരിച്ച് വരാത്തതിനെ തുടർന്ന് കൂട്ടുകാർ പോയി നോക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സജീവ പ്രവർത്തകനാണ്. ജിദ്ദയിലെ മഅനവി കമ്പനി വെയർഹൗസിൽ ജോലി ചെയ്ത്  വരികയായിരുന്നു. 23 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്.
പിതാവ് പരേതനായ മുഹമ്മദ് എന്ന കുഞ്ഞാണി. മാതാവ് ഖദീജ. ഭാര്യ ഹസീന. മക്കൾ ഫർസീൻ, അർഷദ്. സഹോദരങ്ങൾ മുഹമ്മദ് അലി, മൊയ്ദുട്ടി മാനു, ഹുസ്സൈൻ, ആമിന, സുഹ്‌റ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
 

Latest News