നെടുമ്പാശേരിയില്‍ ജിദ്ദ യാത്രക്കാരനില്‍നിന്ന് സ്വർണം പിടിച്ചു

നെടുമ്പാശേരി- കൊച്ചി വിമാനത്താവളത്തില്‍  35 ലക്ഷം രൂപ വില വരുന്ന 718 ഗ്രാം സ്വര്‍ണം പിടിച്ചു. 

ജിദ്ദയില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി യംഷീറില്‍നിന്നാണ് വ്യാഴാഴ്ച രാവിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വർണം പിടികൂടിയത്. 

കട്ടര്‍ യന്ത്രത്തിനകത്ത് ദണ്ഡുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Latest News