ഓണ്‍ലൈനില്‍ പരിചയപ്പെട്ടയാള്‍ യുവതിയുടെ 3.80 ലക്ഷം രൂപ തട്ടി

പല്‍ഘര്‍- വൈവാഹിക വെബ് സൈറ്റിലൂടെ പരിചയപ്പെട്ടയാള്‍ 33 കാരിയുടെ 3.80 ലക്ഷം രൂപ തട്ടിയതായി പരാതി.
മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ നിന്നുള്ള യുവതിയാണ് തട്ടിപ്പിനിരയായത്.  


സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതി കഴിഞ്ഞ മാസമാണ് മറാത്തി മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി  യു.കെയില്‍ കഴിയുന്ന  ബവിന്‍ ദേവ് ഗൗഡയുമായി പരിചയപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തന്നെ കാണാനായി മുംബൈയിലേക്ക് വരുമെന്നും  കൊറിയര്‍ സര്‍വീസ് വഴി സമ്മാനം അയച്ചിട്ടുണ്ടെന്നും പ്രതി യുവതിയെ അറിയിച്ചു.

ഇതിനു പിന്നാലെ  പാര്‍സല്‍ ഒരു പരിശോധനാ ഏജന്‍സി  പിടിച്ചുവെച്ചിരിക്കയാണെന്നും അത് ലഭിക്കാന്‍ പിഴ നല്‍കേണ്ടിവരുമെന്നും യുവതിയെ  അറിയിച്ചു. സമ്മാനം ലഭിക്കുന്നതിനായി പിന്നീട് പ്രതി നല്‍കിയ അക്കൗണ്ടില്‍ യുവതി പലതവണയായി 3.80 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യുകയായിരുന്നു.
കേസ് ഫയല്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പല്‍ഘര്‍ പോലീസ് പി.ആര്‍.ഒ സച്ചിന്‍ നവാദ്കര്‍ പറഞ്ഞു.

 

Latest News