സ്വർണത്തിന് വിലയിടിവ് തുടരുന്നു; പത്തു ദിവസത്തിനിടെ കുറഞ്ഞത് 3120 രൂപ

തിരുവനന്തപുരം- കേരളത്തിൽ പത്തു ദിവസത്തിനിടെ സ്വർണ്ണത്തിന് 3120 രൂപ കുറഞ്ഞു. വ്യാഴാഴ്ച മാത്രം പവന് 560 രൂപ കുറഞ്ഞു. നിലവിൽ 38,880 രൂപയാണ് സ്വർണത്തിന്റെ വില. 42000 രൂപ വരെ എത്തിയിരുന്നു. ആഗോള വിപണിയിലെ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. ഒരു ഔൺസ് തനിത്തങ്ങത്തിന് 1,940 രൂപയാണ് നിലവിലെ വില.

 

Latest News