മൂത്രപ്പുരകളില്‍ കയറുമ്പോഴും മാസ്‌ക് ധരിക്കണം; അവിടെയുമുണ്ട് വെല്ലുവിളി

ബീജിംഗ്- പൊതുശൗചാലയങ്ങളില്‍ ഫ്‌ളഷ് ചെയ്ത് വെള്ളം പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന കണികകള്‍ വഴിയും കൊറോണ വൈറസ് പടരാമെന്ന് ചൈനീസ് പഠനം. ഫിസിക്‌സ് ഓഫ് ഫ് ളൂയിഡ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പാതു വാഷ്‌റൂമുകളില്‍ പോലും മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തുന്നു.
മലം, മൂത്രം എന്നിവയിലൂടെ കോവിഡ് പകരാമെന്ന് നേരത്തെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു.
ചൈനയിലെ യാങ്ഷൗ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ടോയ്‌ലെറ്റുകളില്‍ വെള്ളം പ്രവഹിപ്പിക്കുമ്പോഴുള്ള കണികകളുടെ ചലനങ്ങള്‍ നിരീക്ഷിച്ചത്.  ഫ് ളഷ് ചെയ്യുമ്പോള്‍  മൂത്രത്തില്‍ നിന്നുള്ള ചെറുകണികകള്‍ അന്തരീക്ഷത്തില്‍ തങ്ങും. വെള്ളം ഒഴുക്കുമ്പോള്‍ മൂത്രത്തില്‍നിന്നുള്ള 57 ശതമാനം കണികകളും അന്തരീക്ഷത്തിലേക്ക് പടരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
പൊതു വിശ്രമമുറിയിലെ ടോയ്‌ലറ്റില്‍ പുരുഷന്മാര്‍ മൂത്രം ഒഴിക്കുമ്പോള്‍ ഫ് ളഷുമായി താരതമ്യം ചെയ്യുമ്പോള്‍ കണികകള്‍ വളരെ വേഗത്തില്‍ അയാളുടെ തുടയില്‍ എത്താനുള്ള സാധ്യതയുമുണ്ട്.  ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ 35 സെക്കന്റ് എടുക്കുമെങ്കില്‍  മൂത്രമൊഴിക്കുമ്പള്‍ ഇതിന് അഞ്ചര സെക്കന്‍ഡ് മതി.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മൂത്രപ്പുരകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍, കണികകള്‍ അതിവേഗം ദൂരെ എത്തുമെന്നതിനാല്‍   ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളിയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. പൊതു സ്ഥലങ്ങളില്‍, പ്രത്യേകിച്ച് വിശ്രമമുറികളില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പഠനത്തില്‍  അടിവരയിടുന്നത്.

 

Latest News