Sorry, you need to enable JavaScript to visit this website.

കള്ളപ്പണം വെളുപ്പിക്കല്‍: തബ് ലീഗ് ജമാഅത്ത് കേന്ദ്രങ്ങളില്‍ റെയ്ഡ്

ന്യൂദല്‍ഹി- തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാനാ സഅദ് കാന്ധല്‍വിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച വിവിധ നഗരങ്ങളില്‍ പരിശോധന നടത്തി. മുംബൈ, ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ  വിവിധ സ്ഥലങ്ങളിലാണ് മൗലാനാ സഅദിനും തബ് ലീഗ് ട്രസ്റ്റുകള്‍ക്കുമെതിരായ  തെളിവുകള്‍ ശേഖരിക്കുന്നതിനായി റെയ്ഡ് നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് (പി.എം.എല്‍.എ) നടപടികളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.
മൗലാന സഅദിനും മറ്റുള്ളവര്‍ക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ഏപ്രിലിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തത്.
നിസാമാബാദില്‍ ഒത്തുചേര്‍ന്ന് കൊറോണ വൈറസ് വ്യാപിക്കുന്നതിനുള്ള സാഹചര്യമൊരുക്കി എന്നരോപിച്ച് മാര്‍ച്ച് 31 ന് ദല്‍ഹി പാലീസ് െ്രെകംബ്രാഞ്ച് മൗലാനാ സഅദ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.  കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമൂഹിക അകലം പാലിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ ലംഘിച്ച്  നിസാമുദ്ദീന്‍ മര്‍കസില്‍ മതസമ്മേളനം സംഘടിപ്പിച്ചതായാണ്  ആരോപണം.  
എന്‍ഫോഴ്‌സ്‌മെന്റ് പിന്നിടാണ് കേസ് ഏറ്റെടുത്തത്. മൗലാന സഅദിന്റേയും തബ്് ലീഗ് ജമാഅത്തിന്റെ മറ്റ് ചില ഭാരവാഹികളുടേയും സഹകാരികളുടേയും വരുമാനമാണ് പരിശോധിക്കുന്നത്.  നാട്ടില്‍നിന്നും വിദേശത്തുനിന്നും സംഘടനക്ക് ലഭിച്ച സംഭാവനകളും ഇ.ഡി പരിശോധിക്കുന്നുണ്ട്.

 

Latest News